ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ചുപിടിക്കുകയും ചെയ്തതോടെ ഇന്ദിരാഗാന്ധി ഭരണക്കാലത്ത് പോലും കോണ്‍ഗ്രസ്സിന് നേടാന്‍ കഴിയാതെ പോയ വിജയമാണ് ബിജെപിക്ക് നേടാനായതെന്ന് നരേന്ദ്രമോദി. ഇപ്പോള്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 19 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നുണ്ട്. ഇന്ദിരയുടെ ഭരണക്കാലത്ത് 18 സംസ്ഥാനങ്ങളിലാണ് അവര്‍ ഭരണം നടത്തിയിരുന്നത്. എന്നാല്‍ ബിജെപിക്ക് 19 സംസ്ഥാനങ്ങളില്‍ ഇന്ന് ഭരണം നടത്താന്‍ സാധിച്ചിട്ടുണ്ട്.
ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞ വലിയ വിജയമാണിത്. അതുകൊണ്ടുതന്നെ 2019ല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ നിസാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ടിട്ടും മികച്ച വിജയം അവകാശപ്പെടുകയും ബിജെപിക്കു നേരെ അപവാദ പ്രചരണങ്ങള്‍ തുടരുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ മനോഭാവം ചിരിയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.

 

 

 

Leave a Reply

Your email address will not be published.