ധാക്ക : രോഹിങ്ക്യന് വിഷയത്തിലെ നിലപാടുകളുടെ പേരില് പ്രതിഛായ നശിപ്പിക്കരുതെന്ന് മ്യാന്മര് നേതാവ് ഓങ് സാങ് സൂചിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഖൈനയില് രോഹിങ്ക്യകള്ക്കെതിരായ സൈനിക നടപടി ആഗോള തലത്തില് വിമര്ശനങ്ങള് വരുത്തിവെച്ച സാഹചര്യത്തിലാണ് മോദിയുടെ ഉപദേശം.
സെപ്തംബറില് ആദ്യ ഉഭയകക്ഷി ചര്ച്ചക്കായി മോദി മ്യാന്മര് സന്ദര്ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. രോഹിങ്ക്യന് അഭയാര്ത്ഥി വിഷയത്തില് ശാശ്വതമായ പരിഹാരം വേണം . രാഖൈനയുടെ സാമൂഹിക – സാമ്പത്തിക വിഷയത്തില് ശാശ്വതമായ പരിഹാരം കാണണമെന്നും സുഷമ പറഞ്ഞതായി പ്രസ് സെക്രട്ടറി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply