തിരുവനന്തപുരം : വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം വീടുകളിലെത്തിക്കുന്ന സംസ്ഥാന സര്ക്കാറിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തില് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില് പദ്ധതി നടപ്പാക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചു. വാര്ധക്യം ബാധിച്ചവര്, അംഗപരിമിതര്,സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്, കിടപ്പുരോഗികള് തുടങ്ങിയവര്ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
വിവിധ ആവശ്യങ്ങള്ക്കായി നഗരങ്ങളിലെത്തി ഭക്ഷണം കഴിക്കാന് കാശില്ലാതെ വലയുന്നവര്ക്ക് കുറഞ്ഞ നിരക്കില് ഭക്ഷണം ലഭ്യമാക്കാന് ഭക്ഷണശാലകളും തുടങ്ങും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്, സന്നദ്ധ സംഘടനകള്, സ്വയംസഹായ സംഘങ്ങള് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
Photo Courtesy : Google/ images are subject to copyright

Leave a Reply