കൊച്ചി: വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജൂലൈ 20ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായികള്‍ക്കാണ് വി.പി.എന്‍ ഐ.ബി.ഇ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി അറിയിച്ചു.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, കല്പന ഇന്റര്‍നാഷണല്‍ എം.ഡി ഡോ. എലിസബത്ത് ചാക്കോ, പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

അവാര്‍ഡിന് അര്‍ഹരായവര്‍ പ്രൊഫഷണല്‍ എക്സലന്‍സി അവാര്‍ഡ് ഇന്‍ ഹോസ്പിറ്റാലിറ്റി മിനി സാജന്‍ വര്‍ഗീസ് (സി.ഇ.ഒ, സാജ് എര്‍ത്ത് റിസോര്‍ട്), വിമന്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ് ഷബാന ഫൈസല്‍ ( കോഫൗണ്ടര്‍, വൈസ് ചെയര്‍പേഴ്സണ്‍, കെ.ഇ.എഫ് ഹോള്‍ഡിംഗ്സ് ആന്റ് കെ.ഇ.എഫ് ഇന്‍ഫ്ര), ബിസിനസ് എനാബ്ലര്‍ ഓഫ് ദി ഇയര്‍ 2018- പ്രവീണ്‍ വി.സി ( ഡയറക്ടര്‍ ഓപറേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍സ്, ശ്രീഗോകുലം ഗ്രൂപ് ഓഫ് കമ്പനീസ്), പ്രൊഫഷണല്‍ എക്സലന്‍സി അവാര്‍ഡ് ഇന്‍ എന്റര്‍ടെയിന്‍മെന്റ് സന്തോഷ് ടി.കുരുവിള ( നിര്‍മ്മാതാവ്, മായാനദി), റീടെയ്ലര്‍ അവാര്‍ഡ് ഓഫ് ദ ഇയര്‍ 2018 വി.എ അജ്മല്‍ (മാനേജിംഗ് ഡയറക്ടര്‍, ബിസ്മി ഗ്രൂപ്പ്), യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് ജോണ്‍സണ്‍ തങ്കച്ചന്‍ (ഫൗണ്ടിംഗ് ഡയറക്ടര്‍ ഇബി5 അഡൈ്വസേഴ്സ്.കോം, ഡയറക്ടര്‍ ഓഫ് ബിസിനസ് ഡവലപ്മെന്റ്, ടില്ലര്‍ റിയാല്‍റ്റി ഇന്റര്‍നാഷണല്‍), എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2018 കെ.കെ.വി.എസ് രാജു (സി.എം.ഡി. ആര്‍.എ.എം ഇംപക്സ് കോര്‍പറേഷന്‍ ), ഫാസ്റ്റ് ഗ്രോത്ത് എന്‍ട്രപ്രണര്‍ അവാര്‍ഡ് 2018 ബാബു പണിക്കര്‍ (സി.എം.ഡി, പണിക്കേഴ്സ് ട്രാവല്‍സ്).

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യൂ വാച്ചസ്, യുണീക് ടൈംസ്, കല്പന ഇന്റര്‍നാഷണല്‍, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍, പറക്കാട്ട് റിസോര്‍ട്സ്, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മീഷന്‍, യുടി ടിവി ചാനല്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Leave a Reply

Your email address will not be published.