മുംബൈ: ബോളിവുഡിന്റെ പ്രിയതാരം അനുഷ്ക ശര്മയ്ക്ക് ബൾജിങ് ഡിസ്ക് രോഗം ബാധിച്ചതായി സൂചന. വിരാട് കോഹ്ലിയുമായുള്ള വിവാഹശേഷം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്ന അനുഷ്കയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥ അത്ര സുഖകരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. താരത്തിൻറെ നട്ടെല്ലിനാണ് രോഗാവസ്ഥ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ബള്ജിങ് ഡിസ്ക്ക്, അല്ലെങ്കില് സ്ലിപ്പിങ്ങ് ഡിസ്ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്മ്മിതമായ വ്യത്താകാര പ്ലേറ്റുകള് തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്ക്കയ്ക്ക് എന്നാണ് റിപ്പോര്ട്ട്.
ഇതോടെ താരത്തിന് പരിപൂര്ണ വിശ്രമം നിര്ദേശിച്ചിരിക്കുകയാണ് ഡോക്ടര്മാര്. ബള്ജിങ് ഡിസ്ക്ക് എന്നത് സാധാരണയായി കണ്ടു വരുന്ന രോഗാവസ്ഥയാണ്. അമിതഭാരം ഉയര്ത്തുകയോ ശരീരഭാരം അമിതമായി വര്ധിക്കുകയോ ചെയ്യുമ്പോള് ഇങ്ങനെ സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. പ്രായം വര്ധിച്ചുവരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.
Photo Courtesy : Google/ images are subject to copyright


Leave a Reply