കൊച്ചി: പന്ത്രണ്ടാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ (എഫ്.എം.ബി) അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ സിനിമ, ടെലിവിഷന്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മണപ്പുറം എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി എഫ്.എം.ബി അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി, സിനിമാതാരം ലാലു അലക്‌സ്, ഡോ. എലിസബത്ത് ചാക്കോ (എം.ഡി, കല്പന ഇന്റര്‍നാഷണല്‍), ജി.ഡി സിംഗ്, അവാര്‍ഡ് ജൂറി അംഗങ്ങളായ റോയി മണപ്പിള്ളില്‍, സലാം ബാപ്പു (സംവിധായകന്‍) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ അജിത് രവി, സംവിധായകന്‍ സലാം ബാപ്പു, റോയ് മണപ്പിള്ളില്‍,എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

അഭിനയ രംഗത്തെ മികവിനുള്ള പുരസ്‌കാരം ഇന്ദ്രന്‍സും സീമ ജി.നായരും ഏറ്റുവാങ്ങി. അവാര്‍ഡിന് അര്‍ഹരായവര്‍:
മികച്ച നവാഗത സംവിധായകന്‍ – ഹനീഫ് അദാനി (ഗ്രേറ്റ് ഫാദര്‍). മീഡിയ വിഭാഗം: മികച്ച സീരിയല്‍ വാനമ്പാടി (ഏഷ്യാനെറ്റ്, നിര്‍മ്മാണം അവന്തിക ക്രിയേഷന്‍സ്), മികച്ച തിരക്കഥാകൃത്ത് കെ.കെ രാജീവ് (അയലത്തെ സുന്ദരി, സൂര്യ ടി.വി), മികച്ച ചിത്രസംയോജകന്‍ -ജോര്‍ജ് മുണ്ടക്കല്‍ ( ഏഷ്യനെറ്റ് ന്യൂസ് ), മികച്ച വാര്‍ത്ത അവതാരക സിജി ഉണ്ണികൃഷ്ണന്‍ ( ജീവന്‍ ടി.വി ), മികച്ച ആക്ഷേപ ഹാസ്യ പരിപാടി സനീഷ് ടി .കെ (തിരുവാ എതിര്‍വാ, മനോരമ ന്യൂസ് ), മികച്ച വാര്‍ത്ത അവതാരകന്‍ ഗോപീകൃഷ്ണന്‍ കെ.ആര്‍ ( മീഡിയ വണ്‍ ), മികച്ച അഭിമുഖപരിപാടി ഷോ ഗുരു (അനീഷ്, മാതൃഭൂമി ന്യൂസ്), മികച്ച റേഡിയോ ജോക്കി സിന്ധു ബിജു (ഹിറ്റ് 96.7 എഫ്.എം ദുബായ്).
സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി അറിയിച്ചു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യൂ വാച്ചസ്, യുണീക് ടൈംസ്, കല്പന ഇന്റര്‍നാഷണല്‍, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍, പറക്കാട്ട് റിസോര്‍ട്സ്, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മീഷന്‍, യുടി ടിവി ചാനല്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

Leave a Reply

Your email address will not be published.