ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി അണിയിച്ചൊരുക്കുന്ന അലാദിന്‍റെ പുതിയ ടീസര്‍ ട്രെയിലര്‍ പുറത്തു വിട്ടു.വില്‍ സ്മിത്താണ്ചിത്രത്തില്‍ ജിന്ന് ആയും . കനേഡിയന്‍ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തില്‍ എത്തുന്നത്. ജാസ്മിന്‍ രാജകുമാരിയായി നയോമി സ്കോട്ട് അഭിനയിക്കുന്നു. ട്രെയിലറിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഗൈ റിച്ചിയാണ് അലാദിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. 2019 മെയ് 24നാണ് ചിത്രത്തിന്റെ റിലീസ്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.