ഗുജറാത്ത് : മുതിര്‍ന്ന നേതാക്കന്മാരെ ഇന്നത്തെ ബിജെപി നേതാക്കള്‍ ഉല്‍പ്പന്നമാക്കി മാറ്റുകയാണെന്ന് രാഹുല്‍ഗാന്ധി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെ ബിജെപി ഉല്‍പ്പന്നങ്ങളാക്കി മാറ്റിയിരിക്കുന്നു. മധ്യഗുജറാത്തിലെ ആനന്ദിലെ പ്രചാരണവേദിയില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഹുലിന്റേയോ നരേന്ദ്രമോദിയുടേയോ ഗുജറാത്തിന്റേയോ ഇന്ത്യയുടേയോ സ്വന്തമല്ല. അദ്ദേഹം ലോകത്തിന്റെ സ്വന്തമാണ്. അദ്ദേഹം അത്രയും വലിയൊരു മനുഷ്യനായിരുന്നു.
ഗുജറാത്തിനു വേണ്ടി പോരാടിയ പട്ടേലിന്റെ ശബ്ദം ഇപ്പോഴും ഗുജറാത്തിന്റെ ഹൃദയത്തിലുണ്ട്. കോണ്‍ഗ്രസിന് എന്നും അദ്ദേഹത്തോട് ബഹുമാനമാണ്. എന്നാല്‍ ചില സമയങ്ങളില്‍ ബിജെപി പട്ടേലിനേയും മഹാത്മാഗാന്ധിയേയും ചന്ദ്രബോസിനേയുമൊക്കെ അവരുടെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.