ജയ്പൂര്‍: പത്മാവതിക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ സൂചകമായി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ആത്മഹത്യ നടന്നു. പത്മാവതിക്കെതിരായ പ്രതിഷേധമാണ് എന്ന നിലയില്‍ ജീവനൊടുക്കുകയാണ് എന്ന് സമീപത്തെ പാറയില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള പാറകളില്‍ സിനിമക്കെതിരെയുള്ള മുദ്രവാക്യങ്ങളും എഴുതി വച്ചിട്ടുണ്ട്.
പത്മാവതിയെ എതിര്‍ത്ത് , പ്രതിമകളെ കത്തിക്കില്ല ഞങ്ങള്‍ കൊല്ലുകയേ ഉള്ളൂ, എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍. അതേസമയം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട വ്യക്തിയേയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഇത് ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധരീതി എന്നും കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിങ് മക്രാന അറിയിച്ചു. സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലാണെന്നു വിശ്വസിക്കാനാകുന്നില്ലെന്ന് സംവിധായകന്‍ ശ്യം ബെനഗല്‍ പറയുന്നു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.