saseendran

കോട്ടയം: എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇടതുമുന്നണി തീരുമാനമെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ശശീന്ദ്രന്റെ മടങ്ങിവരവിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന് ധാര്‍മ്മികതയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അറിയിച്ചു. എല്‍.ഡി.എഫ് കണ്‍വീനറുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ മറ്റ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

 

 

 

Leave a Reply

Your email address will not be published.