ന്യൂഡല്ഹി: കായല് കയ്യേറ്റത്തെ സംബന്ധിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്ട്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന് മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില് അപ്പീല് നല്കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതി പരാമര്ശം നീക്കണമെന്ന ആവശ്യവും തോമസ് ചാണ്ടി ഹര്ജിയില് ഉന്നയിച്ചിട്ടുണ്ട്.
സര്ക്കാര് ഉത്തരവായി ഇറങ്ങുന്ന ഒരു മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്താല് മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക. ഇത് അത്തരത്തില് ഇറങ്ങിയ സര്ക്കാര് ഉത്തരവല്ല. കളക്ടറുടെ റിപ്പോര്ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന് ചെയ്തിരിക്കുന്നതെന്നും അപ്പീലില് പറയുന്നു.
സുപ്രീം കോടതിയെ സമീപിക്കുന്നത് തിരിച്ചടിയായേക്കുമെന്ന നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കായല് കയ്യേറി റിസോര്ട്ട് നിര്മ്മിച്ചതിനെ തുടര്ന്ന് തോമസ് ചാണ്ടിയെ ഹൈക്കോടതി രൂക്ഷമായി വിമര്ശിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply