കൊച്ചി: ഫോണ്വിളി വിവാദത്തില് മുന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്ത്തകയുടെ ഹര്ജി ഹൈക്കോടതി ഇന്ന്പരിഗണിക്കില്ലെന്ന് റിപ്പോര്ട്ട്. കേസ് പരിഗണിക്കേണ്ട ജഡ്ജി അവധിയിലായതിനാലാണ് ഇന്ന് പരിഗണിക്കാത്തത്. പരാതി നല്കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതിക്ക് പുറത്തുവച്ച് ഒത്തു തീര്പ്പായെന്നും അതിനാലാണ് കേസ് പിന്വലിക്കുന്നതെന്നുമാണ് യുവതി ഹര്ജിയില് ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടികള് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് .
അതേസമയം ശശീന്ദ്രനെതിരായ കേസില് കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നേതാവ് രേണു സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
Photo Courtesy : Google/ images are subject to copyright

Leave a Reply