കൊച്ചി: മുഖ്യമന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെഎസ് ശശികുമാറാണ് മുഖ്യമന്ത്രിയെ നീക്കാനാവശ്യപ്പെട്ട് ക്വേ വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ ഹര്‍ജിയും സിപിഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിക്കവെയാണ്മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമര്‍ശം കോടതി നടത്തിയത്.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.