തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ അനുസരിക്കാത്തവരെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന് വിളിക്കാനാകില്ലെന്ന്  മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രിയാവണമെന്ന്  പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും. അതിനാല്‍ അശുഭ ചിന്തകള്‍ ഒന്നും വേണ്ട. എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച്  ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മന്ത്രിസ്ഥാനത്തെ കുറിച്ച്  ചര്‍ച്ച ചെയ്യേണ്ടത്  പാര്‍ട്ടിയും ഇടതുമുന്നണിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍കെണി കേസ്  അന്വോഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചത്  സംബന്ധിച്ച്  പ്രതികരിക്കുകയായിരുന്നു എകെ ശശീന്ദ്രന്‍. തനിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പരാതിക്കാരി തന്നെ രംഗത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

                 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.