തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില് സിപിഐ കടുത്ത അതൃപ്തി അറിയിച്ചു. റവന്യൂ മന്ത്രിക്കാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല. അതുകൊണ്ട് തന്നെ ചുമതല വഹിക്കുന്ന മന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് സിപിഐയുടെ വാദം.
ഹെലികോപ്റ്റര് യാത്രക്കായി ദുരന്തനിവാരണ ഫണ്ടില് നിന്നും പണം നല്കാന് നിര്ദേശിച്ചുവെന്ന കാര്യമെല്ലാം മാധ്യമങ്ങളിലൂടെയാണ് താന് അറിയുന്നതെന്ന് റവന്യൂമന്ത്രി പറഞ്ഞിരുന്നു. അതേ സംബന്ധിച്ചുള്ള വിശദീകരണം ഉടന് തേടുമെന്നും അദ്ദേഹം അറിയിച്ചു.
പാര്ട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളില് പങ്കെടുത്ത് തിരികെയെത്തുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റര് ഉപയോഗിച്ചതെങ്കിലും ഓഖി കേന്ദ്ര സംഘത്തിന്റെ സന്ദര്ശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്.
സംസ്ഥാന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ദുരന്തനിവാരണഫണ്ടില് നിന്നും പണം ഈടാക്കിയത് ഏറെ വിമര്ശമങ്ങള്ക്കിടയാക്കിയിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply