വിവാദങ്ങളിലൂടെ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം നേടിയ നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില സിനിമാ പ്രവര്‍ത്തകരാകട്ടെ സിനിമയുടെ പ്രചാരണത്തിനായി മനപൂര്‍വ്വം ചില വിവാദങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

കേരളത്തിന്റെ അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നടന്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണവും താരത്തിന്റെ അറസ്റ്റും. എന്നാല്‍ താരത്തിന്റെ ജയില്‍വാസ സമയത്ത് പുറത്തിറങ്ങിയ രാമലീല പ്രക്ഷോഭങ്ങളെ മറിക്കടന്നുകൊണ്ട് വിജയം നേടുകയും ചെയ്തു. നടന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച വിജയചിത്രമായിരുന്നു രാമലീല. സിനിമക്ക് നടന്റെ വ്യക്തി ജീവിതവുമായി ബന്ധമുണ്ടെന്ന സൂചനയായിരുന്നു പ്രേക്ഷകരില്‍ ചിത്രം കാണാനുള്ള ആകാംക്ഷ വര്‍ദ്ധിപ്പിച്ചതിനു പ്രധാന കാരണം. ആരോപണങ്ങള്‍ക്ക് മുന്‍പാണ് സിനിമ പുറത്തിറങ്ങിയതെങ്കില്‍ ഒരുപക്ഷെ ഒരു സാധാരണ ചിത്രമായി രാമലീല മാറുമായിരുന്നു .

ramaleelainterestingfacts-27-1506512096
സമാനമായ ബന്ധമാണ് സഞ്ജയ് ദത്തിന്റെ ജീവിതത്തിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചത്. സ്വന്തം കഴിവുകൊണ്ട് മാത്രം ബോളിവുഡില്‍ ഇടം കണ്ടെത്തിയ നടനാണ് സഞ്ജയ് ദത്ത്. ഖല്‍നായക് സംവിധാനം ചെയ്തത് സുഭാഷ് ഘായിയാണ്. ആരാധകരും മാധ്യമങ്ങളുമെല്ലാം ചിത്രത്തിനായി കാത്തിരുന്നു. ആ അവസരത്തിലാണ് ബോംബെ കലാപത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതിന്റെ പേരില്‍ സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയൊട്ടാകെ ഖല്‍ നായക് വന്‍ വിജയം ആഘോഷിച്ചപ്പോള്‍ താരം ജയിലിലായിരുന്നു.

khalnayak-sequel3
അതേ സമയം സിനിമയിലെ ചോളി കെ പീച്ചേ ക്യാഹേ എന്ന ഗാനവും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ പാട്ടും, താരത്തിന്റെ അറസ്റ്റുമെല്ലാം ഖല്‍ നായകിന് പ്രേക്ഷക ശ്രദ്ധ നേടികൊടുത്തു. ചിത്രത്തിന്റെ അവസാനത്തിലും താരം ജയിലിലേക്ക് പോകുന്നതായിരുന്നു. ചിത്രം വിജയം നേടാന്‍ അതുകൂടി ഒരു കാരണമായി.

Leave a Reply

Your email address will not be published.