തൃശ്ശൂര്: പോലീസ് യൂണിഫോം ട്രാഫിക് നിയമങ്ങള് ലംഘിക്കാനുള്ള അധികാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് ഉദ്യോഗസ്ഥര് കര്ശനമായി ഗതാഗതസമയം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ചെറിയ തെറ്റ് പോലും പോലീസ് സേനയുടെ മുഴുവന് തെറ്റായി കാണുമെന്നും അത് മുഴുവന് പോലീസുകാര്ക്കും ഒന്നാകെ നാണക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.സേനയുടെ യശസ്സ് ഉയര്ത്തുന്ന രീതിയില് ഓരോരുത്തരും പ്രവര്ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂര് പോലീസ് അക്കാദമിയില് പരിശീലനം പൂര്ത്തിയാക്കിയ പോലീസ് ഡ്രൈവര്മാരുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply