ബാംഗ്ലൂര് ഡേയ്സിന് ശേഷം അഞ്ജലി മേനോന് രചനയും സംവിധാനവും നിര്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര് ഒന്നിന് ആരംഭിക്കും. ഊട്ടിയില് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരേയും തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില് പാര്വതിയും നസ്രിയയുമാണ് നായികമാര്. വിവാഹത്തിനു ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്.
അഞ്ജലി മേനോന്റെ ചിത്രത്തില് പൃഥ്വിരാജിന്റെ അനിയത്തിയായാണ് നസ്രിയ അഭിനയിക്കുന്നത്. മൈസൂരില് രോഷ്നി ദിനകറിന്റെ മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിലഭിനയിച്ച് വരുന്ന പൃഥ്വിരാജ് പുതിയ ചിത്രം വിമാനത്തിന്റെ മൂന്ന് ദിവസത്തെ വര്ക്ക് പൂര്ത്തിയാക്കിയതിനു ശേഷം നവംബര് അഞ്ചിന് അഞ്ജലി മേനോന് ചിത്രത്തില് ജോയിന് ചെയ്യും.
Photo Courtesy : Google/ images are subject to copyright

Leave a Reply