ചേരുവകൾ

1. ബ്രെഡ് – 4 പീസ്
2. ചിരകിയ തേങ്ങ – 1 കപ്പ്
3. പഞ്ചസാര – 1 കപ്പ്
4. പാൽ – 1 കപ്പ്
5.നെയ്യ് – അരക്കപ്പ്
6. ഏലയ്ക്ക പൊടി – കാൽ ടീസ്പൂൺ
7. നട്സ് ക്രഷ് ചെയ്തത് – ആവശ്യത്തിന്

തയ്യാറാകുന്ന വിധം :

ബ്രെഡ് മിക്സിയിൽ പൊടിച്ചെടുക്കുക . അതിൽ പാൽ ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ അൽപ്പം നെയ്യൊഴിച്ചു ചിരകിയ തേങ്ങാ ഇട്ട് ഇളക്കുക. അതിന്റെ നിറം മാറുമ്പോൾ ബ്രെഡ് പൊടിച്ചതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ബാക്കിയുള്ള നെയ്യും പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി കുറുക്കി എടുക്കുക. പൊടിച്ച നട്സും ഏലയ്ക്കാ പൊടിയും കൂടെ ചേർത്ത് ഒരു പ്ലേറ്റിലേക്ക്‌ ഒഴിച്ച് ചൂടോടെ പരത്തുക. തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ച് ചെയ്യാം.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.