തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ഏകദേശം 65 കി.മി വേഗതയില്‍ തെക്ക് കിഴക്ക് ദിശയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ട 72 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തീരദേശസേനയുടെ സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന കടുത്ത നിര്‍ദേശം തന്നെ നല്‍കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.