തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി. തീരദേശസേനയുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. ആറു ബോട്ടുകളിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് തീരദേശസേനയുടെ സഹായത്തോടെ കണ്ടെത്തിയത്. ആറു ബോട്ടുകളില് അഞ്ചെണ്ണവും തമിഴ്നാട്ടില് നിന്നുള്ളവയാണ്. കേരളത്തില് നിന്നുള്ള ബോട്ടില് 14 പേരും തമിഴ്നാട്ടില് നിന്നള്ളവയില് 58 പേരുമാണുണ്ടായിരുന്നത്.
കണ്ടെത്തിയവരില് ആര്ക്കും ആരോഗ്യപ്രശ്നങ്ങള് ഒന്നും ഉണ്ടായിരുന്നില്ല. ബോട്ടുകള് കണ്ടെത്തിയത് ലക്ഷദ്വീപിന് സമീപത്ത് നിന്നാണ്. ശക്തമായ കാറ്റില് ദിശതെറ്റി ബോട്ട് ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്നാണ് കരയില് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള് പറഞ്ഞത്. ആറു ബോട്ടുകള് കൂടി കണ്ടെത്തി എന്ന ആശ്വാസത്തിലാണ് തീരദേശവാസികള്.
Photo Courtesy : Google/ images are subject to copyright

Leave a Reply