തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ തീരത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കന്യാകുമാരിക്ക് തെക്ക് കിഴക്ക് നിലക്കൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദം നിലവിലെ പ്രവചന പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും വൈകിട്ടോടുകൂടി ശക്തമായ ചുഴലിക്കാറ്റാകാനാണ് സാധ്യതയെന്നാണ് വിവരം.
തിരുവനന്തപുരം,ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്തമഴയും കാറ്റും ഉണ്ടാകും. സംസ്ഥാനത്ത് പൊതുവില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ട്. അതോടൊപ്പം കനത്ത നാശനഷ്ടങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം എന്നും ദുരന്ത നിവാരണസേന അറിയിച്ചു.

 

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. പൊന്‍മുടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളെല്ലാം നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രേള്‍ റൂം തുറന്നു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.