ചെന്നൈ: ആര്.കെ നഗറില് അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന് സ്വന്തമാക്കിയ വിജയം പണം കൊടുത്ത് നേടിയതാണെന്ന് നടന് കമലഹാസന്.
തമിഴ് നാടിന് മാത്രമല്ല, തമിഴ് രാഷ്ട്രീയത്തിനും എന്തിന് ഇന്ത്യന് ജനാധിപത്യത്തിനു പോലും നാണക്കേടാണ് പണം നല്കി സ്വന്തമാക്കിയ ഈ വിജയം. വില കൊടുത്ത് നേടിയ ഈ വിജയത്തെ കുംഭകോണം എന്ന് വിളിക്കുന്നില്ലെന്നും പകല് വെളിച്ചത്തില് നടന്ന അഴിമതിയാണ് ആര്.കെ നഗറിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കഴിഞ്ഞ തവണ ജയലളിത നേടിയ ലീഡിനേക്കാള് കൂടുതല് നേടി ദിനകരന് വിജയിച്ചത് രാഷ്ട്രീയ എതിരാളികളടക്കം ഏവരേയും ഞെട്ടിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply