ന്യൂഡല്‍ഹി: ടു.ജി കേസിലെ വിധി രാജ്യത്തെ ഞെട്ടിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ ടു.ജി കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി ഞെട്ടിക്കുന്നതാണ്. കുറ്റക്കാരാണെന്ന് അന്വോഷണത്തില്‍ കണ്ടെത്തിയ 19 പേര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നത് അവിശ്വസനീയമാണ്.
റിലയന്‍സും ടാറ്റയും എ സ്സാര്‍ ഗ്രൂപ്പുമടങ്ങുന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലെ പ്രതികളായ ഉന്നതരായ ഉദ്യോഗസ്ഥരെയും അവര്‍ക്കു പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത രാജയുള്‍പ്പെടെയുളള രാഷ്ട്രീയക്കാരെയും രക്ഷിക്കാന്‍ വേണ്ടി സി.ബി.ഐയും പ്രോസിക്യൂഷനും മനപൂര്‍വ്വം കേസ് തോറ്റു കൊടുത്തതാവാം എന്ന സംശയം ന്യായമായും ജനങ്ങളില്‍ ഉണ്ട്. രാജ്യം ഭരിക്കു്ന്ന ഗവണ്‍മെന്റ് അറിയാതെ ഇത്തരത്തിലൊരു സന്ധി ചെയ്യലിന് സിബിഐ തയ്യാറാവുകയില്ലെന്ന് ഉറപ്പാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകളോടുള്ള ബിജെപിയുടെ കടപ്പാട് ഈ കേസിലെ അന്വോഷണത്തേയും പ്രോസിക്യൂഷന്റെ നിലപാടുകളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിലയുറപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുമായും ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.