ബാഗി-2 എന്ന ചിത്രത്തിലെ നായിക ദിഷ പട്ടാണിയുടെ ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗാമില്‍ വൈറലായി. ചിത്രങ്ങളില്‍ ഒന്ന് ജെറ്റ് സ്‌കൈ ബോട്ട് റൈഡ് ചെയ്യുന്നതാണ്. കഴിക്കുക, ഉറങ്ങുക, നീന്തുക, വീണ്ടും ആവര്‍ത്തിക്കുക മാത്രമല്ല നിങ്ങള്‍ എങ്ങനെയാണ് ന്യൂയര്‍ ആഘോഷിക്കുന്നത്?എന്ന പ്രത്യേക അടിക്കുറിപ്പോടു കൂടിയാണ് ദിഷ ചിത്രം പോസ്റ്റ് ചെയ്തത്.ദിഷയുടെ ബീച്ചിലെ ചിത്രങ്ങള്‍ക്ക് മണിക്കൂറില്‍ 5 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്.ദിഷയുടെ അടുത്ത ചിത്രം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചരിത്ര സിനിമയാണ്. സല്‍മാന്‍ ഖാനും കത്രീനയുമാണ് പ്രധാന താരങ്ങള്‍. ഈ വര്‍ഷം ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.