ഡല്ഹി: രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും താഴ്ന്ന മൂല്യമുള്ള 200 രൂപ നോട്ടുകള് നിറക്കാന് ആര്ബിഐയുടെ നിര്ദേശം. നോട്ട് നിരോധനത്തെ തുടര്ന്ന് സാധാരണക്കാര് നേരിട്ട ബുദ്ധിമുട്ടുകള് തിരിച്ചറിഞ്ഞാണ് ആര്ബിഐയുടെ നടപടി.
നിരോധനത്തിനു ശേഷം വന്ന 2000 രൂപ ഉപയോഗിക്കുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഉയര്ന്ന മൂല്യമുള്ള നോട്ട് ഉപയോഗിക്കുന്നതിലുള്ള പ്രശ്നം തന്നെയായിരുന്നു ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. തുടര്ന്ന് എടിഎമ്മുകളിലൂടെ 500,100 രൂപാ നോട്ടുകള് ലഭ്യമായിരുന്നു. ജനങ്ങള്ക്ക് 200 രൂപാ നോട്ടുകള് ഉപയോഗിക്കുന്നത് എളുപ്പമായിരിക്കും എന്ന് ആര്ബിഐ വ്യക്തമാക്കി.
രാജ്യത്ത് ആകെ 2,22,000 എടിഎം കൗണ്ടറുകളാണുള്ളത്. ഇതില് എല്ലാം കൂടി 110 കോടി രൂപയാണ് നിറയ്ക്കേണ്ടത്. അതുകൊണ്ടു തന്നെ എല്ലാ ക്യാഷ് മെഷീനുകളുടെയും പൂര്ണ വിവരങ്ങള് എത്തിക്കാന് ആര്ബിഐ ബാങ്കുകള്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply