ന്യൂഡല്ഹി : തിയേറ്ററുകളില് ദേശീയഗാനം കേള്പ്പിക്കുന്ന വിഷയത്തില് ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം ആര്ക്കുമേലും അടിച്ചേല്പ്പിക്കാനാകില്ല. ജനം തിയേറ്ററില് പോകുന്നത് വിനോദത്തിനു വേണ്ടിയാണ്. സമൂഹത്തിന് വിനോദം ആവശ്യമാണ്. തിയേറ്ററുകളില് ദേശീയഗാനം കേള്പ്പിക്കുമ്പോള് എഴുന്നേറ്റ് നിന്നില്ലെങ്കില് ദേശവിരുദ്ധനാകും എന്ന ഭീതിയാണ് ജനങ്ങള്ക്കുള്ളതെന്നും കോടതി നിരീക്ഷിച്ചു.
തിയേറ്ററില് ദേശീയഗാനം ആലപിക്കുമ്പോള് എല്ലാവരും എഴുന്നേറ്റു നില്ക്കണമെന്ന് വ്യക്തമാക്കികൊണ്ട് കഴിഞ്ഞ ഡിസംബറില് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള് പുനപരിശോധന നടത്തുമെന്ന് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply