കൊച്ചി: നടിയെ ആക്രമിച്ച കേസില് അവകാശപ്പെട്ട രേഖകള് നല്കാതെ വിചാരണ പാടില്ലെന്ന് ദിലീപ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില് ദിലീപ് സമര്പ്പിച്ച ഹര്ജി ഇന്ന് പരിഗണിക്കും. പ്രതി എന്ന നിലയില് തനിക്ക് അവകാശപ്പെട്ട രേഖകളെല്ലാം നല്കേണ്ടതുണ്ട്. അതു നല്കാതെ വിചാരണ പാടില്ല.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജിയും ദിലീപ് ഹൈക്കോടതിയില് നല്കിയിട്ടുണ്ട്. രണ്ടും ഒരുമിച്ചാണ് പരിഗണിക്കുക. വിചാരണ ബുധനാഴ്ചയാണ് തുടങ്ങുന്നത്.
പ്രതിയെന്ന നിലയില് ദൃശ്യങ്ങള് ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നാണ് ദിലീപിന്റെ വാദം. അങ്കമാലി കോടതി ഇക്കാര്യം പരിഗണിച്ചില്ല, അക്കാരണം കൊണ്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്ട്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply