കൊല്ലം : കൊല്ലം ജില്ലയില് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു വാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാര്ത്ഥിനി കെട്ടിടത്തില് നിന്ന് ചാടി മരിച്ച സംഭവത്തില്പ്രതിഷേധിച്ച് നടത്തിയ മാര്ച്ചിനു നേരെ പോലീസ് ലാത്തിചാര്ജ് നടത്തിയതിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ്. എസ്.എഫ്.ഐ നടത്തിയ മാര്ച്ചിലും സംഘര്ഷമുണ്ടായിരുന്നു.
പ്രതിഷേധക്കാര്ക്കു നേരെ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. അധ്യാപികമാര് ശകാരിച്ചതില് മനംനൊന്താണ് ഗൗരി മൂന്നാം നിലയില് നിന്ന് ചാടിയതെന്ന് ഗൗരിയുടെ അച്ഛന് നല്കിയ പരാതിയില് പറയുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply