കൊച്ചി : തനിക്കെതിരെ പരാതി നല്കിയവരില് നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന് ദിലീപ്. ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷാ ഏജന്സിയെ നിയമിക്കുന്നതിനെകുറിച്ച് ആലോചിച്ചത് അതുകൊണ്ടാണെന്നും പോലീസിനു നല്കിയ മറുപടിയില് ദിലീപ് പറഞ്ഞു. താന് പ്രത്യേക സുരക്ഷ ഏര്പ്പെടുത്തിയിട്ടില്ല. സുരക്ഷാ ഏജന്സികളുമായി ചര്ച്ച നടത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മറുപടിയില് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില് ജാമ്യത്തിലിറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്സി സുരക്ഷയൊരുക്കുന്നതായുള്ള വിവരത്തെ തുടര്ന്നാണ് വിശദാംശങ്ങള് അറിയിക്കാന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്കിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply