ന്യൂഡല്ഹി : രാജധാനി എക്സ്പ്രസ്സില് ടിക്കറ്റ് ഉറപ്പായില്ലെങ്കില് ഇനി മുതല് എയര് ഇന്ത്യയില് പറക്കാം എന്ന പുതിയ നിര്ദേശവുമായി റെയില്വെ. രാജധാനി എക്സ്പ്രസ്സില് എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാല് അവ ഉറപ്പാകാതിരിക്കുകയും ചെയ്യുന്ന യാത്രക്കാര്ക്കാണ് എയര് ഇന്ത്യയില് യാത ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന് ടിക്കറ്റ് നിരക്കും വിമാന ടിക്കറ്റും തമ്മില് വ്യത്യാസമുണ്ടെങ്കില് ആ തുക നല്കിയാല് മതിയാകും. ഇതു സംബന്ധിച്ച പ്രപ്പോസല് റെയില്വെ എയര് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാല് വിഷയത്തില് പെട്ടെന്ന് പ്രതികരിക്കാനില്ലെന്നാണ് നിലവിലെ എയര് ഇന്ത്യ ചെയര്മാന് രാജീവ് ബന്സല് പറഞ്ഞത്. ഇത്തരമൊരു നിര്ദേശത്തെ കുറിച്ച് ആദ്യ അറിവാണെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply