ഗുരുവായൂര് : ഗുരുവായൂര് ക്ഷേത്രത്തില് എല്ലാവിശ്വാസികള്ക്കും പ്രവേശനംനല്കണെമന്ന് സി.പി.ഐ എംപി സി.എന്.ജയദേവന്. അഹിന്ദുക്കളായ എല്ലാ വിശ്വാസികളേയും ക്ഷേത്രത്തില് പ്രവേശക്കാനുള്ള അവസരമുണ്ടാകണം. അനാവശ്യ വിവാദങ്ങള് ഭയന്നാണ് ഭരണസമിതികള് ഈ വിഷയത്തില് തീരുമാനമെടുക്കാത്തത്. എല്ലാവരുടേയും പിന്തുണ ഇക്കാര്യത്തില് ഭരണസമിതിക്ക് ആവശ്യമാണ്. ഗായകന് യേശുദാസിന് ക്ഷേത്രത്തില് പ്രവേശനം നല്കണം.
ക്ഷേത്ര പ്രവേശന വിഷയത്തില് സര്ക്കാരാണ് തീരുമാനമെടുക്കാന് മുന്കൈയെടുക്കേണ്ടതെന്ന് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരി അഭിപ്രായപ്പെട്ടു. ആചാരങ്ങള് കാലഘട്ടത്തിനനുസരിച്ച് മാറണമെന്നും മാറ്റങ്ങള് അറിഞ്ഞ് ഇത്തരം കാര്യങ്ങളില് സര്ക്കാര് തീരുമാനമെടുത്താല് അതിനോട് സഹകരിക്കാന് തയ്യാറാണെന്നും വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply