തര്‍ക്കത്തിനൊടുവില്‍ വടകരയില്‍ കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. പല പേരുകളും നിർദേശിച്ചെങ്കിലും ഒടുവിലാണ് കെ.മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്.

ലീഗും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് രംഗത്ത്‌ എത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. സ്ഥാനാര്‍ഥിയാവാന്‍ മുരളീധരന്‍ സമ്മതിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും മികച്ച സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ടതോടെ നേതൃത്വം സമ്മര്‍ദത്തിലായി.

ഞായറാഴ്ച്ച ഡല്‍ഹിയിൽ നടന്ന ചര്‍ച്ചയിൽ തീരുമാനത്തിലൊന്നും എത്തിച്ചേർന്നിലായിരുന്നു. അവസാനം തീരുമാനം മുല്ലപ്പള്ളിക്ക് വിട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ നിന്നും മടങ്ങിയിരുന്നു. എന്നാൽ താൻ മത്സരിക്കില്ലെന്ന് ഉറച്ചതീരുമാനത്തിൽ നിന്നും മുല്ലപ്പിള്ളി.

നീണ്ട ചർച്ചകൾക്കൊടുവിലാണ് ഒടുവില്‍ കെ.മുരളീധരന്‍ എന്ന പേരിലേക്ക് എത്തിയത്. ഇതിനിടെ വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.