പുതിയ പരിഷ്കരണങ്ങളുമായി തുടർച്ചയായ രണ്ടാം തവണ അധികാരത്തിലെത്തിയ മോദി സർക്കാർ. നയരൂപീകരണ പ്രവര്ത്തനങ്ങളില് സഹമന്ത്രിമാര്ക്കും കൂടുതല് പ്രാധാന്യം നല്കാനാണ്പുതിയ തീരുമാനം.
സഹമന്ത്രിമാര് വഴിയാകണം അതത് വകുപ്പിലെ ഫയലുകള് ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തേണ്ടത്. വകുപ്പ് സെക്രട്ടറിമാര്ക്ക് സർക്കാർ ഇതിനുള്ള നിര്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ അനുഭവ പരിചയം കുറവുള്ള സഹമന്ത്രിമാര്ക്ക് ഔദ്യോഗിക ഭാഷ, നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള് എന്നീ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ ഫയലുകള് മാത്രമാണ് നൽകിയിരുന്നത്.
സഹമന്ത്രിമാരായി ചുമതലയേറ്റിട്ടും കാര്യമായ ജോലികളൊന്നും ഏല്പ്പിക്കാത്തതിനാല് കഴിഞ്ഞ മന്ത്രിസഭയിലെ പല മന്ത്രിമാരും അസംതൃപ്തരായിരുന്നു. 31 സഹമന്ത്രിമാരണ് രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലുള്ളത്. ഇവരില് 9 പേര് സ്വതന്ത്ര ചുമതലയുള്ളവരാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply