ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ വിമര്‍ശനം, കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുളള ഉത്തരവിറക്കാത്തതിനാലാണ് വിമർശനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഉത്തരവിറക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം പുതിയ ഉത്തരവിറങ്ങും, കർഷകർക്ക് അതിനുള്ള ആശങ്കവേണ്ടായെന്നും കൃഷിമന്ത്രി വ്യക്തമാക്കി. കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഉത്തരവിറങ്ങാത്തതില്‍ കൃഷിമന്ത്രിയും കഴിഞ്ഞ ദിവസം അതൃപ്‌തി അറിയിച്ചിരുന്നു.

നേരത്തേ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ഒക്ടോബര്‍ വരെ കാലാവധിയുള്ളതിനാലാണ് പുതിയ മൊറട്ടോറിയം ഇറക്കാത്തതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കാര്‍ഷികവായ്പകള്‍ക്കും കാർഷികേതര വായിപകൾക്കും മാര്‍ച്ച് അഞ്ചാം തീയതി ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. കൃഷിവകുപ്പ് ഉത്തരവിറക്കിയിട്ടും നടപടി വൈകിച്ചത് എന്താണെന്ന് അറിയില്ലയെന്നും ഇതിനായുള്ള വിശദീകരണം തേടിയിട്ടുണ്ടെന്നും കൃഷിമന്ത്രി വി. എസ്.സുനില്‍കുമാര്‍പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.