ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ അടിയന്തര സിറ്റിങ് സുപ്രീം കോടതിയില്‍ ചേരുന്നു. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കുന്നതിനായാണ് സിറ്റിംഗ് ചേരുന്നത്.

ഇങ്ങനെ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വമാണ്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുമെന്നാണ് അറിയിപ്പ്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് നടത്തുന്നതെന്ന് നോട്ടീസില്‍ പറയുന്നു.

എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിൻറെ വിഷയമെന്നത് ഇപ്പോഴും വ്യക്തതയില്ല. അസാധാരണമായ സാഹചര്യമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‍തയും കോടതിയിലുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.