വയനാട് സീറ്റിനെചൊല്ലിയുള്ള കോണ്‍ഗ്രസിൻറെ തര്‍ക്കം രൂക്ഷം. വയനാട് ആരാണെന്ന് തീരുമാനിക്കാത്തത് മൂലം നാലിടത്തെ തീരുമാനം വൈകുന്നു. വായനാടിൽ ആരാണെന്നുള്ള തീരുമാനം ഹൈ കമാൻഡിന് വിട്ടു. ഇതിനെക്കുറിച്ച് തീരുമാനിക്കുന്നതിനായി കേരളത്തിലെ നേതാക്കളുമായി ഇന്ന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വയനാട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് എ ഗ്രൂപ്പ്. ഡല്‍ഹിയിൽ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുന്നിലെത്തിയ പേരുകളുടെ മെരിറ്റും അംഗീകാരവും നോക്കി ആയിരിക്കും ഹൈക്കമാന്‍ഡിൻറെ തീരുമാനം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വൈകിട്ട് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.വയനാട് സീറ്റില്‍ വി.വി. പ്രകാശ് പരിഗണനയിലുണ്ട്‍. ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, ഷാനിമോള്‍ എന്നിവർ പരിഗണനയിലുണ്ട്. ഷാനിമോള്‍ക്ക് വയനാട് നല്‍കുകയാണെങ്കില്‍ ടി. സിദ്ദിഖിന് ആലപ്പുഴ ആകാനാണ് സാധ്യത. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനു മാത്രമാണ് സാധ്യത. വടകരയില്‍ വിദ്യാ ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നു. ആർക്കും എതിർപ്പില്ലാത്തത് കാരണം പട്ടികയിൽ വിദ്യാ ബാലകൃഷ്ണന്റെ പേര് ഇടംപിടിച്ചു. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക എന്തായാലും ഇന്ന് പ്രഖ്യാപിക്കും.

 

 

 

Photo Courtesy : Google/ images are subject to copyright

           

Leave a Reply

Your email address will not be published.