ലോക് സഭ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ഒൻപത് സീറ്റിനു ധാരണയായി. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ സ്ഥാനാര്‍ഥികളായില്ല ചർച്ച തുടരുകയാണ്. ഏഴ് സീറ്റുകൾക്ക് ഇതുവരെ ധാരണയായിട്ടില്ല. ചാലക്കുടി സീറ്റ് ബെന്നി ബഹനാന് നല്‍കിയേക്കും. എറണാകുളത്ത് ഹൈക്കമാൻഡ് തീരുമാനിക്കും. ഹൈബി ഈഡന് ആകാനാണ് സാധ്യത.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും തൃശൂരില്‍ ടി.എന്‍.പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട് വി.കെ.ശ്രീകണ്ഠനും മല്‍സരിക്കും. വയനാട്, ഇടുക്കി സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും ഗ്രൂപ്പിൽ വടംവലി. എന്നാൽ വയനാടിനായാണ് തര്‍ക്കം മുറുകുന്നത്. ഇന്ന് കേരളത്തിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിക്കും എന്ന് പൂര്‍ണമായും ഇപ്പോൾ പറയാനാകില്ല.

ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിന് മിക്ക മണ്ഡലങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ആന്ധ്രയ്ക്ക് പോയ ഉമ്മൻ ചാണ്ടി മടങ്ങിയെത്തിയ ശേഷം ഇന്ന് നേതാക്കൾ തമ്മില്‍ അനൗപചാരിക ചർച്ചകൾ തുടരും. അതിനു ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക. സ്ഥാനാർഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാവും.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.