സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന ‘തമിഴരശന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം പങ്കുവച്ചത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. ഡോക്ടർ ആയാണ് താരം ചിത്രത്തിൽ എത്തുന്നത്. ഇതിനു മുമ്പ് അഭിനയിച്ച ശങ്കറിന്റെ തമിഴ് ചിത്രം ‘ഐ’ യിലും ഡോക്ടർ ആയിരുന്നു.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത രമ്യ നമ്പീശൻ ഒരു ചെറിയ ഇടവേളക്ക് ശേഷം നായികയായി എത്തുന്ന ചിത്രം കൂടിയാണ്. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ എന്ന ചിത്രമാണ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സുരേഷ് ഗോപിയുടെ മലയാള ചിത്രം. ആ വർഷം തന്നെയായിരുന്നു ‘ഐ’ റിലീസ്‌ചെയ്തത്. ആ ചിത്രത്തിൽ സുരേഷ് ഗോപിയുടെ അതുക്കും മേലെയെന്ന ഡയലോഗ് വളരെ ശ്രദ്ധനേടിയിരുന്നു.
മലയാള സിനിമയിൽ ഒരുകാലത്തു സൂപ്പർ സ്റ്റാർ പദവി അലങ്കരിച്ച നടനാണ് സുരേഷ് ഗോപി. എന്നാൽ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിൻറെ കടന്നുചെല്ലൽ സിനിമയിൽ നിന്നും അകറ്റി.

എന്നാൽ ഇതിനിടയ്ക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് പല വാർത്തകളും വന്നെങ്കിലും അതൊന്നും സ്ഥിരീകരിച്ചില്ല താരം. ആര്‍ ഡി രാജശേഖറാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍ ഭുവന്‍ ശ്രീനിവാസനാണ് .

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.