ന്യൂഡല്ഹി: കോണ്ഗ്രസ്സ് രാജ്യത്തെയാകെ വിഭജിക്കുകയാണ് ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാര്ത്ഥ ലാഭങ്ങള്ക്കായാണ് കോണ്ഗ്രസ്സ് ഇന്ത്യയെ വിഭജിച്ചത്. തിരഞ്ഞെടുപ്പിലെ നേട്ടത്തിനും, വില കുറഞ്ഞ നേട്ടങ്ങള്ക്കും വേണ്ടി 70 കൊല്ലം മുമ്പ് കോണ്ഗ്രസ്സ് രാജ്യത്തെ വിഭജിച്ചെന്നും, അന്ന് കോണ്ഗ്രസ്സ് ചയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
എല്ലാവരേയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് വാജ്പേയി സംസ്ഥാനങ്ങളെ വിഭജിച്ചത്. ആ നടപടി സുതാര്യമായിരുന്നുവെന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. എന്നാല് ആന്ധ്രാപ്രദേശിനെ വിഭജിച്ച് കോണ്ഗ്രസ്സ് സകലതും നശിപ്പിച്ചു. യാതൊരു മുന്നൊരുക്കമോ വീണ്ടുവിചാരമോ ഇല്ലാത്തതായിരുന്നു യുപിഎ സര്ക്കാരിന്റെ ഈ നടപടി.
Photo Courtesy : Google/ images are subject to copyright

Leave a Reply