തിരുവനന്തപുരം: സ്പീക്കര് ശ്രീരാമകൃഷ്ണന്റേയും ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടേയും കണ്ണട വിവാദവും മന്ത്രി തോമസ് ഐസക്കിന്റെ ചികിത്സാ വിവാദവും ചര്ച്ചയാകുകയാണ്. ഈ സാഹചര്യത്തില് അനാവശ്യ ചിലവുകളും ആഢംബര ജീവിതവും കമ്മ്യൂണിസ്റ്റുക്കാര്ക്ക് യോജിച്ചതല്ലെന്ന് സിപിഎം അഭിപ്രായപ്പെട്ടു.
ചിലവു ചുരുക്കി മാതൃകയാകുകയാണ് ജനപ്രതിനിധികള് ചെയ്യേണ്ടത്. ഇതേ സംബന്ധിച്ച് എംഎല്എമാരും, എംപിമാരും മന്ത്രിമാരുമെല്ലാം ചിലവ് ചുരുക്കി വിവാദമൊഴിവാക്കണമെന്ന് സിപിഎം നിര്ദേശം നല്കിയെന്നാണ് റിപ്പോര്ട്ട്.
ജനങ്ങള് വിവരാവകാശ നിയമപ്രകാരം മാധ്യമങ്ങളിലൂടെ എല്ലാകാര്യങ്ങളും അറിയുന്നുണ്ടെന്നും ജനപ്രതിനിധികള് അവര്ക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും അനാവശ്യമായ കാര്യങ്ങള് ചെയ്ത് എതിര്പ്പ് ക്ഷണിച്ചുവരുത്തരുതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
പാര്ട്ടി കോണ്ഗ്രസ്സ് തീരുമാനത്തിന് വിരുദ്ധമായുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ആഢംബര ജീവിതം സോഷ്യല് ഓഡിറ്റിങ്ങിന് വിധേയമാകുന്നത് പാര്ട്ടിക്ക് തിരിച്ചടിയാണെന്നും സിപിഎം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply