തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് ചര്ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില് നിന്ന് ഇറങ്ങിപ്പോയി.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന് വിഷയം ഉന്നയിച്ചതെന്ന് ആവര്ത്തിച്ച് അനില് ബിനോയിയുടെ മടങ്ങിയ ചെക്ക് സഭയില് ഉയര്ത്തിക്കാട്ടി.
എന്നാല് ബിനോയ് വിഷയത്തില് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചില കേന്ദ്രങ്ങള് ബോധപൂര്വം സര്ക്കാരിനെതിരെ ഈ വിഷയം ഉന്നയിക്കുകയാണ്. കേസിനെ കുറിച്ച് ആരോപണ വിധേയര് തന്നെ വിശദീകരണവും നല്കിയിട്ടുണ്ട്. മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply