കടയ്ക്കല്: കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ ആക്രമണത്തില് ആര്എസ്എസ് പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തില് 15 ആര്എസ്എസ് പ്രവര്ത്തകര്ക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും ആറി പ്രവര്ത്തകരെയാണ് കസ്റ്റഡിയില് എടുത്തിട്ടുള്ളത്.
കോട്ടുക്കല് കൈരളി ഗ്രന്ഥശാലയുടെ വാര്ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം നടന്നത്. ഉദ്ഘാടന പ്രസംഗത്തില് അദ്ദേഹം വര്ത്തമാനകാല സംഭവങ്ങളെ പറ്റിയും പ്രതിപാദിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില് കയറുന്നതിനിടെ ആര്.എസ്.എസ് പ്രവര്ത്തകര് വാഹനം തടഞ്ഞ് കൈയേറ്റം നടത്തുകയായിരുന്നു. വാഹനം തകര്ക്കുകയും ചെയ്തു. തുടര്ന്ന് കടയ്ക്കല് പോലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു.
അതേ സമയം, കവിക്കെതിരായ ആക്രമണത്തില് അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തില് സംഘപരിവാറിന്റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്റെ തെളിവാണ് കുരീപ്പുഴക്കെതിരായ ആക്രമണമെന്നും, ഉത്തരേന്ത്യയില് പത്തിവിടര്ത്തി ആടിയ ഫാസിസ്റ്റ് കാളസര്പ്പം പ്രബുദ്ധമായ കേരളത്തിന്റെ മണ്ണിലേക്ക് ഇഴഞ്ഞെത്താന് ശ്രമിക്കുകയാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില് കുറിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply