മമ്മുട്ടി ചിത്രങ്ങളില് ഏക്കാലത്തേയും മികച്ച ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്. പ്രേക്ഷക പ്രീതി ഏറെ നേടിയ ചിത്രമായിരുന്നു ഇത്. മിഥുന് മാനുവല് തോമസ്, വിജയ് ബാബു കൂട്ടുകെട്ട് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. എന്നാല് പ്രഖ്യാപനം നടത്തി അടുത്തുതന്നെ ചിത്രം ത്രിശങ്കുവിലാണെന്ന അവസ്ഥ വന്നു.

മമ്മുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് സിനിമയെ കുറിച്ച് പ്രഖ്യാപിച്ചചെന്ന ആരോപണവുമായി സുരേഷ് കുമാറും, അരോമ മണിയും രംഗത്ത് വന്നതോടെയാണ് ചിത്രം ആരാധകരുടെ പ്രതീക്ഷ മാത്രമാണെന്ന സ്ഥിതി വന്നത്.

എന്നാല് കോട്ടയം കുഞ്ഞച്ചനായി മമ്മുട്ടി വീണ്ടും എത്തുമെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്ത്തു എന്നും അറിയിച്ചു കൊണ്ടുള്ള വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പ്രേക്ഷകര്ക്ക് പ്രതീക്ഷ നല്കുന്നു.
കോട്ടയും കുഞ്ഞച്ചനുമായി ബന്ധപ്പെട്ട കാറും കോളുമൊഴിഞ്ഞു. സിനിമയുമായി മുന്നോട്ട് പോവുകയാണെന്ന് വിജയ് ബാബു വ്യക്തമാക്കിയതോടെ ആരാധകര് വീണ്ടും സന്തോഷത്തിലാണ്. സിനിമയുടെ പ്രഖ്യാപനത്തിന്റെ അതേ സന്തോഷത്തിലാണ് മെഗാസ്റ്റാര് ആരാധകര്. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല് മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright


Leave a Reply