vijay-babu-malayalam-movie-actor-pics-272

പുതുമുഖ നായകനെത്തേടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യത്തിന് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെടുന്ന രൂപഭാവങ്ങളാണ് ഇവയെന്നും ഈ പരസ്യത്തില്‍ എന്താണ് പരിഹാസ്യമായുള്ളതെന്നും അദ്ദേഹം ചോദിച്ചു. 25ലധികം പുതുമുഖങ്ങളുമായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയാണിതെന്നും പരസ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

_വെളുത്തുമെലിഞ്ഞ സുന്ദരന്‍, കേരളത്തിനു പുറത്തു പഠിച്ചു വളര്‍ന്ന മലയാളിയുടെ എടുപ്പും നടപ്പും വര്‍ത്തമാനവും_ പുതിയ ചിത്രത്തിലെ നായകനെത്തേടിയുള്ള ഈ പരസ്യത്തിനാണ് വിമര്‍ശനങ്ങള്‍ നിറഞ്ഞത്. നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് അപലപനീയമാണെന്നും കറുത്തവരെ തഴയുന്നത് എന്തിനാണെന്നും പടം കാണാന്‍ വെളുത്ത് സുന്ദരന്മാര്‍ ആയവര്‍ മാത്രം വന്നാല്‍ മതിയോ വിജയേട്ടാ.. എന്നിങ്ങനെയാണ് കമന്റുകള്‍ നിറയുന്നത്.

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.