ഒരു വര്ഷം പിന്നിട്ട് മുന്നേറുകയാണ് വനിതാ സംഘടനയായ വിമന് ഇന് സിനിമ കളക്ടീവ്. പ്രസ്ഥാനം ചില പുനര്വായനകളിലേക്ക് കടക്കുകയാണെന്നും നിലനില്ക്കുന്ന വ്യവസ്ഥയെ പുനര്വായനക്ക് വിധേയമാക്കി മാത്രമേ പ്രവര്ത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂവെന്നും അവര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഒരു വര്ഷം പിന്നിട്ട പ്രസ്ഥാനം ചില പുനര്വായനകളിലേക്ക്. നിലനില്ക്കുന്ന വ്യവസ്ഥയെ പുനര്വായനക്ക് വിധേയമാക്കി മാത്രമേ പ്രവര്ത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സിനിമയുടെ അകത്തെയും പുറത്തെയും അത്തരമൊരു വായനക്ക് വിധേയമാക്കേണ്ടതുണ്ട്.കാഴ്ചയിലൂടെ, ചിന്തയിലൂടെ, കലയുടെയും സംവാദങ്ങളുടെയും കൈകോര്ക്കലിലൂടെ വേണം ഈ പുനര്വായന സാധ്യമാക്കാന്. സിനിമാ പ്രദര്ശനങ്ങള്,ശില്പശാലകള്, സംവാദങ്ങള്, സൗഹൃദസദസ്സുകള്, സിനിമാ യാത്രകള്…. തോളോട് തോള് ചേര്ന്ന്, ആത്മവിശ്വാസത്തോടെ, തല ഉയര്ത്തി നില്ക്കാനുളള ഈ എളിയ പരിശ്രമങ്ങളിലേക്ക് ഏവര്ക്കും സ്വാഗതം. തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായുള്ള ഈ യത്നങ്ങളില് നിങ്ങളും ഭാഗമാകൂ… കൈകോര്ക്കൂ..നന്ദി ! – ഒരു വര്ഷം പൂര്ത്തിയാക്കിയതിനെ തുടര്ന്ന് വിമന് ഇന് സിനിമ കളക്ടീവ് പേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പാണിത്.
കൂടാതെ, നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സഹപ്രവര്ത്തക / വ്യക്തിത്വം ആരാണെന്നും അഭിപ്രായങ്ങള് പങ്കുവെക്കാനും അവര് ഫേസ്ബുക്കില് ആവശ്യപ്പെട്ടിരുന്നു. ഇതിന് ലഭിച്ച കമന്റുകളാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ ചര്ച്ചാവിഷയം. മഞ്ജു വാര്യര് എന്നാണ് കൂടുതല് പേരും നല്കിയ ഉത്തരം. മഞ്ജുവിനെ പോലെ മഞ്ജു മാത്രമേയുള്ളു… വെല്ലുവിളികളെ ആത്മാഭിമാനം കൊണ്ട് അതിജീവിച്ച വ്യക്തിത്വം,
മഞ്ജുവാരൃര് തന്നെ..പറയുന്ന വാക്കും പ്രവര്ത്തിയും ഒരുപോലെയാണ്..ചെയ്യാന് കഴിയുന്നതെ പറയു..സിനിമയുടെ തുടക്കത്തില് ചില മനുഷൃസഹജമായ വീഴ്ചകള് ഉണ്ടായി..അതില് നിന്നും പാഠം ഉള്കൊണ്ട്, ഏത് സ്ത്രീയും പതറിപോകുമായിരുന്ന നിമിഷങള് വേദന ഉളളിലൊതുക്കി ആരോടും പരിഭവം പറയാതെ വളരെ ധൈരൃപൂര്വം സമൂഹത്തിന് വെളളിവെളിച്ചം പകര്ന്നു നില്ക്കുന്ന അവരെ കാണാതിരിന്നാല് ഞാന് കണ്ണുപൊട്ടനാകണം…കേരളീയ സമൂഹത്തിന്റ മാത്രുകാ വനിതയായ് ഞാന് പലതും അവരില് കാണുന്നു…വിനയം,ക്ഷമ,കാരുണൃം,വിവേകം,വാത്സലൃം,സഹാനുഭൂതി, അനുകമ്പ ഇതെല്ലാം ഒത്തുചേര്ന്ന മഞ്ജുവാരൃരെയാണ് ഞാന് ഇഷ്ടപെടുന്നത്..അവര് തീര്ച്ചയായും താങ്കളുടെ ഈ സംഘടനയുടെ ഒരു കരുതല് തന്നെയാണ്…. എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റില് നിറയുന്നത്.
നര്ത്തകിയും നടിയുമായ നവ്യ നായരെയും ഇഷ്ടവ്യക്തിത്വമായി രേഖപ്പെടുത്തിയവര് കുറവല്ല. അഭിനയ ജീവതത്തില് നിന്നും വിട്ടു നിൽക്കുന്നുവെങ്കിലും കലാരംഗത്ത് നൃത്ത വിസ്മയം തീർത്ത് കലയോടുളള ആത്മാർത്ഥയും ഇഷ്ടവും കൊണ്ട് പോകുന്നു മലയാളികൾക്ക് എന്നും navya Nair പരിചിതമാണ് simple ആണ് എവിടെ ചെന്നാലും അത് മറ്റൊരു നായികയിലെ വ്യക്തി ജീവിതമെടുത്താലും കാണാൻ കഴിയില്ല നന്ദനം പോലുളള നല്ല സിനിമാനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ചു ഇന്ന് മലയാള സിനിമയിൽ navya Nair ഉൺടെങ്കിൽ മലയാള സിനിമയക്ക് നല്ല സംഭാവനകൾ ലഭിക്കുമായിരുന്നൂ ലേഡി സൂപ്പർ star എന്നത് personality കൊണ്ട് navya Nair ആണ്
?
എന്നായിരുന്നു ഒരു നവ്യ ആരാധകന്റെ കമന്റ്.
Leave a Reply