തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എ എ.കെ.ജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി.
തൃത്താല മണ്ഡലത്തില്‍ എംഎല്‍എ പങ്കെടുത്ത പരിപാടിക്കിടെ സിപിഐഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published.