പ്രേമത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മഡോണ ആസിഫ് അലിയുടെ നായികയായി എത്തുന്ന ചിത്രമാണ് ഇബ്ലിസ്. എണ്പതുകള് പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രോഹിത്താണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത്തും ആസിഫ് അലിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സമീര് അബ്ദുള്, രോഹിത്ത് എന്നിവരാണ് ഇബ്ലിസിന് തിരക്കഥ ഒരുക്കുന്നത്. ലാല്, ആദിഷ് പ്രവീണ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Leave a Reply