ര​ജ​നി​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ റിലീസ് ചെയ്ത ചി​ത്രം “2.0′ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൊ​ബൈ​ൽ കമ്പനികൾ രം​ഗ​ത്ത്. ചി​ത്ര​ത്തി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം മോ​ശ​മാ​യി കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സെ​ല്ലു​ലാ​ർ ഓ​പ്പ​റേ​റ്റേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ്ഇ​ന്ത്യ​യാ​ണ്(​സി​ഒ​എ​ഐ) പ​രാ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍, മൊ​ബൈ​ൽ ട​വ​റു​ക​ൾ, മൊ​ബൈ​ൽ സ​ർ​വീ​സ് എ​ന്നി​വ​യെ മോ​ശ​മാ​ക്കു​ന്ന ആ​ന്‍റി സ​യ​ന്‍റി​ഫി​ക്ക് പ്ര​മേ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റേ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ട്രെ​യി​ല​റും പ്രൊ​മോ​ഷ​ണ​ൽ വീ​ഡി​യോ​ക​ളും ഉ​ട​ന​ടി നി​രോ​ധി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വ​രെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന സെ​ൻ​സ​ർ ബോ​ർ​ഡി​നും കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റി​ങ് മ​ന്ത്രാ​ല​യ​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ലെ, അ​ക്ഷ​യ് കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന, വി​ല്ല​ൻ ക​ഥാ​പാ​ത്രം മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ​വ​രും കൊ​ല​യാ​ളി​ക​ളാ​ണെ​ന്നും പ​റ​യു​ന്നുണ്ട് ,മൊ​ബൈ​ൽ ഫോ​ണ്‍ റേ​ഡി​യേ​ഷ​നി​ലൂ​ടെ മ്യൂ​ട്ടേ​ഷ​ൻ സം​ഭ​വി​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ പ​രി​ണാ​മ​വും തു​ട​ർ​ന്ന് ​അവർ ആ​ക്ര​മണകാ​രി​ക​ളാ​യി തീ​രു​ക​യും ചെ​യ്യു​ന്ന​താ​ണ് സി​നി​മ​യെ​ന്നും പ​റ​യു​ന്നു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.