കൊച്ചി മരടിലെ അഞ്ചു ഫ്ലാറ്റുകൾ 20 നു മുൻപ് പൊളിക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി. ചീഫ് സെക്രട്ടറി 23ന് നേരിട്ട് ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തീരദേശനിയമം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ അഞ്ചു ഫ്ലാറ്റുകളാണ് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. മേയ് എട്ടിനാണ് സുപ്രീംകോടതി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്.

ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജിയും തള്ളി ജൂലായ് 11ന് ഉത്തരവിട്ടിരുന്നു. ഫ്ലാറ്റുടമകളും നിര്‍മാതാക്കളും പലതവണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉത്തരവില്‍ മാറ്റം വരുത്താന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തയ്യാറായില്ല.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.